ബത്തേരി; ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിജയന്റെ മകൻ വിജേഷ് ഉൾപ്പെടെയുള്ളവരോട് സുധാകരൻ സംസാരിച്ചു. അനാഥമായ കുടുംബത്തെ സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ബാധ്യതയാണെന്ന് സന്ദർശനത്തിനു ശേഷം സുധാകരൻ പറഞ്ഞു.
ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്.കെപിസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് അറിയുന്നതെന്നും സുധാകരൻ പറഞ്ഞു. എൻ.എം. വിജയന്റെ മരണത്തിനു ശേഷം ആദ്യമായാണ് സുധാകരൻ കുടുംബത്തെ സന്ദർശിക്കാനെത്തുന്നത്. ആത്മഹത്യ ചെയ്തതിനു പിന്നാലെ കുടുംബത്തെ തള്ളുന്ന നിലപാടായിരുന്നു സുധാകരൻ സ്വീകരിച്ചത്. എന്നാൽ ആത്മഹത്യാക്കുറിപ്പുകൾ പുറത്തുവന്നതോടെയാണ് പാർട്ടി നിലപാട് മാറ്റിയത്.ആത്മഹത്യാക്കുറിപ്പിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവരുടെ പേരുകളുണ്ടായിരുന്നതും ഇവർ കേസിൽ പ്രതികളാവുകയും ചെയ്തതോടെ പാർട്ടി പ്രതിരോധത്തിലായി. നേരെത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുടുംബത്തെ സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിക്കുകയും ബാധ്യത കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ സിപിഎം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.ഐ.സി.ബാലകൃഷ്ണനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് സുധാകരൻ കുടുംബത്തെ സന്ദർശിച്ചത്. ആവശ്യമെങ്കിൽ സുധാകരനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ,കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന് സുധാകരൻ
0
ബുധനാഴ്ച, ജനുവരി 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.