വയനാട്: വയനാട് കടുവ ഭീതി സ്ഥലങ്ങളിൽ കർഫ്യൂ.
പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് എന്നിവടങ്ങളിലാണ് കർഫ്യൂ. നാളെ രാവിലെ 6 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് കർഫ്യൂ. കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ജനങ്ങൾ പുറത്തിറങ്ങരുത്. കടകൾ അടച്ചിടണം. വിദ്യാർത്ഥികൾ പുറത്തിറങ്ങരുത്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് നിലനിൽക്കും തുടങ്ങിയ നിർദ്ദേശങ്ങളും പ്രദേശത്തെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മാനന്തവാടി അടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം രാധയെ കടുവ ആക്രമിച്ചത്.
കാപ്പിക്കുരു പറിക്കുന്നതിനിടെ പതിയിരുന്ന കടുവ രാധയെ ആക്രമിക്കുകയായിരുന്നു. തലയുടെയും കഴുത്തിൻ്റെയും പിൻഭാഗം കടുവ ഭക്ഷിച്ചിരുന്നു. കടുവ വലിച്ച് കൊണ്ടുപോയ മൃതദേഹം കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. അതിന് ശേഷം രണ്ട് തവണയായി നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഇന്ന് രാവിലെ ദ്രുതകർമ്മ സേനാംഗത്തിന് നേരെയും കടുവയുടെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.