കടയിൽനിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കാട്ടിലൂടെ ഓടി കടന്നുകളഞ്ഞ വൈറൽ വീഡിയോയിലെ പ്രതി പിടിയിൽ

കണ്ണൂർ: ശ്രീകണ്ഠപുരം പൂപ്പറമ്പിലെ കടയിൽനിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്തു താമസിച്ചിരുന്ന റോയിച്ചൻ ചാലിയിലാണു പിടിയിലായത്.

പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നാണു കുടിയാന്മല പൊലീസ് പ്രതിയെ പിടിച്ചത്. കേരളത്തിൽ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെയുള്ള കേസുകളുണ്ട്. നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പ്രതിയെ കണ്ടെത്തിയത്.

പ്രതിയുടേതെന്നു സംശയിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ‌ ആലത്തൂരിലുണ്ടെന്നു മനസ്സിലായത്. ഈ മാസം 21ന് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു മോഷണം. പ്രതി ഓടിമറയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കാട്ടിലൂടെ ഓടി, പിന്നീട് ചെമ്പേരി -തളിപ്പറമ്പ് റൂട്ടിലെ ബസിൽ കയറിയാണു സ്ഥലം വിട്ടത്. കുടിയാന്മല സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജോയിയുടെ നേതൃത്വത്തിൽ എസ്ഐ ചന്ദ്രൻ, എഎസ്ഐ സിദ്ധിഖ്, സിപിഒ സുജേഷ് എന്നിവരുടെ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !