തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
ഓപ്പറേഷൻ സൗന്ദര്യത്തിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ശരീരത്തിന് ഹാനികരമായ അളവിലുള്ള രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുടർ നടപടി. സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസന്‌സോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിൻ്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന നമ്പറിൽ ടോൾ ഫ്രീ നമ്പരിൽ അറിയിക്കേണ്ടതുണ്ടെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഓപ്പറേഷൻ സൗന്ദര്യത്തിലൂടെ 2023 മുതൽ 2 ഘട്ടങ്ങളിലായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി. മതിയായ ലൈസന്‌സുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാതാക്കൾ വിതരണം ചെയ്തു.
ശേഖരിച്ച സാമ്പിളുകൾ വകുപ്പിൻ്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്‌സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിലുള്ള മെർക്കുറിയുടെ അംശം കണ്ടെത്തി.
അനുവദനീയമായ കണക്കിൽ നിന്ന് 12,00 ഇരട്ടിയോളം മെർക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.