മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞു അപകടം; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: കാപ്പി കയറ്റി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.

കോഴിക്കോട് കക്കാടംപൊയിൽ റൂട്ടിൽ കൂമ്പാറ ആനക്കല്ലുംപാറയിൽ തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിൽ ഒരു സ്ത്രീ അടക്കം മൂന്ന് പേര് ഉണ്ടായിരുന്നത്.

ഇവർക്കാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരെയും ഉടൻ തന്നെ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.

റോഡിന് കുറുകെയാണ് വാഹനം മറിഞ്ഞത്. ലോറിയിൽ നിന്നും റോഡിലേക്ക് ഓയിൽ ലീക്കായി വ്യാപിക്കുകയും ചെയ്തു. നാട്ടുകാരും പോലീസും ചേർന്ന് സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !