നാദാപുരത്ത് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ റോഡിൽ കൂട്ടയടി

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ഇതരസംസ്ഥാന  തൊഴിലാളികൾ തമ്മിൽ പട്ടാപ്പകൽ റോഡിൽ കൂട്ടയടി.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും ഉൾപ്പെട്ട സംഘം തമ്മിലടിച്ചത്. കല്ലാച്ചിയിൽ സംസ്ഥാന പാതക്ക് സമീപം എസ്ബിഐക്ക് മുൻപിൽ വച്ചാണ് അനിഷ്ട സംഭവങ്ങൾ നടന്നത്.

ബംഗാൾ സ്വദേശികൾ തമ്മിലാണ് തർക്കമുണ്ടായത്. കല്ലാച്ചി മാർക്കറ്റിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുമായി ആദ്യം ഒരു സ്ത്രീയും ഭർത്താവും തർക്കത്തിൽ ഏർപ്പെട്ടു പിന്നീട് കയ്യാങ്കളിയിൽ അവസാനിക്കും. സ്ത്രീയുടെ മൊബൈൽ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതി ഇറച്ചിക്കടയിലെ ജീവനക്കാരനെ ചെറുപ്പൂരി അടിക്കുന്നതും തുടർന്നുള്ള കൂട്ട അടി നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !