തഴവ: ഓട്ടോറിക്ഷാ തൊഴിലാളി വളർത്തിയ ആയിരം കിലോയുള്ള പോത്തിനെ ചായക്കടത്തൊഴിലാളി വെറും മുന്നൂറ് രൂപയ്ക്ക് സ്വന്തമാക്കി.
ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമാക്കി ഓച്ചിറ ടൗണ്‍ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സിദ്ധിക്ക് മൂന്നര വർഷം മുൻപ് 400 കിലോഗ്രാം തൂക്കമുള്ള പോത്തിനെ അൻപതിനായിരം രൂപയ്ക്ക് വാങ്ങി വളർത്തി 1000 കിലോഗ്രാം ഭാരമാക്കിയ ശേഷം പോത്തിനെ സ്വന്തമാക്കുവാൻ 300 രൂപ വിലയുള്ള കൂപ്പണ്‍ വില്‍ക്കുകയെന്ന വ്യത്യസ്ഥ നിലപാട് സ്വീകരിക്കുകയായിരുന്നു. നറുക്കെടുപ്പിലൂടെ കിട്ടുന്ന വരുമാനത്തിന്റെ 60 ശതമാനത്തിലധികം നിർദ്ധന രോഗികള്‍ക്ക് ചികിത്സാ സഹായമായി നല്‍കുവാൻ തീരുമാനിച്ചതോടെ പോത്തു കഥ ഓച്ചിറയിലെ വലിയ വിശേഷമായി ചായക്കട തൊഴിലാളി നുജ്യമുദ്ദീനാണ് നറുക്ക് വീണത്. സി.ആർ.മഹേഷ് എം.എല്‍.എ ഉത്സവ ഭരിതമായ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ഗ്രാമപഞ്ചായത്ത് അംഗം അജ്മല്‍, അയ്യാണിക്കല്‍ മജീദ് മെഹർഖാൻ ചേന്നല്ലൂർ ബിജു മുഹമ്മദ്, ജുനൈദ്, ബി.എസ് .ഐഷാ സലാം വിനോദ് എന്നിവർ സംസാരിച്ചു.തൂക്കം ആയിരം കിലോ: ഓട്ടോറിക്ഷാ തൊഴിലാളി വളർത്തിയ പോത്തിനെ 300 രൂപയ്ക്ക് സ്വന്തമാക്കി ചായക്കടത്തൊഴിലാളി ഇത് വ്യത്യസ്തം,
0
ഞായറാഴ്ച, ജനുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.