ആലപ്പുഴ: ആലപ്പുഴയില്‍ അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഇല്ല. കുഞ്ഞിന് വീണ്ടും ശ്വാസ തടസ്സം അനുഭവപെട്ടിരുന്നു. തിങ്കളാഴ്ച മെഡിക്കല്‍ ബോർഡ് ചേർന്ന ശേഷം, ചികിത്സരീതിയില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുഞ്ഞിന്റെ ശരീരത്തില്‍ ഓക്സിജന്റെ അളവ് നന്നേ കുറവായതിനാല്‍ അന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയായിരുന്നു കുഞ്ഞിന്റേത്.ആലപ്പുഴയിലെ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍
0
ഞായറാഴ്ച, ജനുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.