ഉത്തർപ്രദേശ്: പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടൻ പ്രകാശ് രാജ് പരാതി നല്കി.
അദ്ദേഹത്തിന്റേതെന്ന തരത്തില്‍ ഒരു എഐ ജനറേറ്റഡ് ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം അടക്കം ഉള്‍പ്പെടുത്തി എക്സിലാണ് പ്രകാശ് രാജ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.”എല്ലാ പാപങ്ങളും ഇതോടെ തീരും” എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം പ്രകാശ് രാജിന്റെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നത്.
ചിലർ ഇത്തരത്തില്‍ വ്യാജ വിവരങ്ങള്‍ പങ്കുവെക്കുന്നത് അങ്ങേയറ്റം നാണക്കേടാണെന്നും ഈ എഐ ജനറേറ്റഡ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവർക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.