തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതി ജോണ്‍സൻ്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പി. ആതിരയും ജോണ്‍സണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി ഡിവൈഎസ്പി പറഞ്ഞു.
കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടർന്നാണ് ബലം പ്രയോഗിച്ചു കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയതെന്നും ജോണ്‍സണ്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത പ്രതിയെ ഇന്ന് തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. ജോണ്‍സൻ തന്നെ ഇക്കാര്യം കുടുബത്തോട് പറഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോണ്‍സൻ ഔസേപ്പിനെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോണ്‍സണ്‍. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നത്.
കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതില്‍ ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോണ്‍സന്‍റെ ആവശ്യം.
തന്‍റെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാൻ എത്തിയത്. വീട്ടില്‍ എത്തിയ പ്രതിക്ക് ആതിര ചായ ഇട്ടു കൊടുത്തു. ഈ സമയം ജോണ്‍സണ്‍ കയ്യില്‍ കരുതിയ കത്തി മുറിക്കുള്ളിലെ കിടക്കയുടെ അടിയില്‍ സൂക്ഷിച്ചു. ഇതിനിടെ കുട്ടി ഉണരുകയും ആതിര കുട്ടിയെ ഒരുക്കി സ്കൂളില്‍ വിടുകയും ചെയ്തു.ഈ സമയമെല്ലാം പ്രതി വീടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ സ്കൂളില്‍ വിട്ടശേഷം ഭർത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമില്‍ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
ആതിരയെ കുത്താനുള്ള കത്തി ചിറയിൻകീഴില്‍ നിന്നുമാണ് വാങ്ങിയതെന്നാണ് ജോണ്‍സന്‍റെ മൊഴി. കൃത്യം നടത്തുന്നതിനിടയില്‍ ജോണ്‍സന്‍റെ കൈയ്ക്കും മുറിവേറ്റിരുന്നു. കൊലപാതക ശേഷം ജോണ്‍സൻറെ ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ഇട്ടാണ് രക്ഷപ്പെട്ടത്. ആതിര തന്‍റെ കൂടെ വരാൻ സമ്മതിക്കാത്തതാണ് കൊലപാതകം നടത്താൻ കാരണം എന്ന് നേരത്തേയും പ്രതി മൊഴി നല്‍കിയിരുന്നു.
ഈ മാസം 7-ാം തിയതി തമ്മില്‍ കണ്ട ഇരുവരും അന്ന് ജോണ്‍സന്‍റെ ബുള്ളറ്റില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നുവെന്നും മൊഴിയിലുണ്ട്. ഡിസംബർ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്ത് ഒരു രോഗിയെ നോക്കിയ ജോണ്‍സണ്‍ അതിന് ശേഷമാണ് ജോലി ഉപേക്ഷിച്ച് പെരുമാതുറയിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.