പാലാ: ഡോക്ടറുടെ പേരില്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കിയ സ്വകാര്യ ക്ലിനിക്കല്‍ ലാബിലെ റേഡിയോളജസിറ്റും സ്ഥാപന ഉടമയും അറസ്റ്റില്‍.
റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജമായി പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കി നല്കി പോന്ന കേസിലാണ് ടെക്നിഷ്യനെയും സ്ഥാപനയുടമയേയും പൊലീസ് പിടികൂടിയത്. പരിശോധന റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഡയഗ്നോസ്റ്റിക് സെന്ററിലെ റേഡിയോളജിസ്റ്റായ കാണക്കാരി എബിഭവനില് എം.എബി (49), ഉടമ ഇടനാട് മങ്ങാട്ട് റെനി സജി ജോണ്‍ (52) എന്നിവരെയാണ് എസ്ഐ വി.എല്‍.ബിനുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് സ്ഥാപനത്തില്‍ ഒരു ഡോക്ടറുടെ ബോര്‍ഡ് വച്ച് ഏഴു മാസമായി വ്യാജ പരിശോധന റിപ്പോര്‍ട്ട് തയാറാക്കി നല്കി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് ഡോക്ടറുടെ പേരിലുള്ള കുറിപ്പ് തയാറാക്കി നല്കിയിരുന്നതു റേഡിയോളജി വിഭാഗം ജീവനക്കാരനായ എബിയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പാലാ ഡിവൈഎസ്പി കെ.സദനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.