നെയ്യാറ്റിൻകര 'സമാധി'യില്‍ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താൻ പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസില്‍ അടിമുടി ദുരൂഹത. ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യം. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നല്‍കിയ മൊഴി.


വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അടുത്ത ബന്ധുവാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപൻസ്വാമി നടന്നുപോയി സമാധി ആയെന്നായിരുന്നു മകൻ രാജസേനന്‍റെ മൊഴി.


11.30ഓടെ സമാധിയായെന്നാണ് കുടുംബത്തിന്‍റെ മൊഴി. ഇത്തരത്തില്‍ മൊഴിയിലെ വൈരുധ്യം നിലനില്‍ക്കുന്നതിനാൽ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. കുടുംബത്തിന്‍റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോപൻ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.



അതേസമയം, മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയില്‍ കളക്റുടെ തീരുമാനം ഇന്നുണ്ടാകും.ആർഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റുമോർട്ടം നടത്തണമെന്നാണ് പൊലിസിന്‍റെ ആവശ്യം.

നെയ്യാറ്റിൻകര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെനും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങള്‍ ചെയ്തുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍, കൊലപാതകമെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണ് കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചത്.


കളക്ടർ ഇന്ന് ഉത്തരവിട്ടാല്‍ ഫൊറൻസിക് വിദഗ്ധരുടെ സാനിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മരണ കാരണം പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായാല്‍ മാത്രമേ പൊലീസ് ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.ബന്ധുക്കളുടെ മൊഴിയിലെ വൈരുദ്യമാണ് സംശയം വർധിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !