എറണാകുളം: കുർബാന തർക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസില്‍ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു.
അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിയ്ക്ക് ചർച്ച നടത്തും.കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന ചർച്ചയില്‍ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, ആർച്ച് ബിഷപ്പ് ജോസഫ് പാമ്ബ്ലാനി, സമരസമിതി അംഗങ്ങള്‍, വൈദിക സമിതി അംഗങ്ങള്‍ എന്നിവരും ചർച്ചയില്‍ പങ്കെടുക്കും.
അതേ സമയം ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ പേർക്കെതിരെ പൊലീസ് കേസെടുക്കും. പ്രതിഷേധത്തിനിടെ കൊച്ചി സെൻട്രല്‍ പോലീസ് എസ് ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.