തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ എം. മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ.എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കും. കർണാടക സ്പീക്കർ യു.ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മന്ത്രിമാരായ വി. ശിവൻകുട്ടി,സജി ചെറിയാൻ,ജി.ആർ അനില്‍,പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി,ജില്ലാ കളക്ടർ അനുകുമാരി,നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിക്കും. 13ന് വൈകിട്ട് 3.30ന് സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ആദരിക്കും. ശ്രീലങ്കൻ സാഹിത്യകാരി വി.വി പദ്മസീലി മുഖ്യാതിഥിയാകും.
വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം,കല,സാഹിത്യം,സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തർദേശീയ പ്രസാധകർ അണിനിരക്കും. 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചർച്ചകള്‍ക്കും വേദിയൊരുങ്ങും. പാനല്‍ ചർച്ചകള്‍,ഡയലോഗ്,ടാക്ക്,മീറ്റ് ദ ഓതർ,സ്മൃതിസന്ധ്യ,കവിയരങ്ങ്,കഥാപ്രസംഗം,കവിയും കവിതയും,കഥയരങ്ങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ 70ലധികം പരിപാടികള്‍ നടക്കും.
കുട്ടികള്‍ക്കായി ഒരുക്കുന്ന സ്റ്റുഡന്റ്സ് കോർണറില്‍ വിദ്യാർത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. കുട്ടികള്‍ക്കായി സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാർത്ഥികള്‍ക്ക് നിയമസഭാ ഹാള്‍,മ്യൂസിയങ്ങള്‍,മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും കെ.എസ്.ആർ.ടി.സിയുടെ ഡബിള്‍ ഡെക്കർ ബസില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
ദിവസവും വൈകിട്ട് 7 മുതല്‍ മെഗാഷോയുമുണ്ട്. പുസ്തകോത്സവ സ്റ്റാളുകളില്‍ നിന്ന് വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പണുമുണ്ട്. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തക കൂപ്പണ്‍ നല്‍കും. 7 വേദികളിലാണ് പരിപാടികള്‍ അരങ്ങേറുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.