ന്യൂഡൽഹി: എച്ച്എംപിവി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.
ഇന്ത്യയില് ഈ വൈറസ് പുതിയതല്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വായുവിലൂടെയാണ് എച്ച്എംപി വൈറസ് പകരുന്നത്. എല്ലാ പ്രായക്കാരിലും വൈറസ് ബാധയുണ്ടാകാം. ആരോഗ്യ കേന്ദ്രവും, ഐസിഎമ്മാറും എൻസിഡിസിയും ചൈനയിലെ വൈറസ് വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. WHO റിപ്പോർട്ട് ഉടൻ തന്നെ തങ്ങൾക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത് ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണെന്നും ജെപി നദ്ദ പറഞ്ഞു.
ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജും വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ വൈറല് പനിയുടെയും ന്യൂമോണിയയുടെയും ബ്രേക്ക് ഉണ്ടെന്ന വാര് ത്തകളെ തുടര് ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയ മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.