ബാങ്കോങ്ങ്: മുത്തശ്ശിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വിമാനത്തില്‍ വച്ച് കരഞ്ഞ് മൂന്ന് വയസുകാരി. വെള്ളക്കുപ്പി വലിച്ചെറിഞ്ഞും കയ്യേറ്റവുമായി സഹയാത്രിക.
കുപ്പിയും തലയിണയും കയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് ഏറ്റുമുട്ടിയ ഇരു വനിതകളേയും പൊലീസ് വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. കയ്യേറ്റത്തില്‍ രണ്ട് പേർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. സിഎക്സ് 581 വിമാനത്തിനുള്ളിലാണ് യാത്രക്കാർ തമ്മില്‍ കയ്യാങ്കളി നടന്നത്.
സപ്പോറോയില്‍ നിന്ന് ഹോങ്കോങ്ങിലേക്കുള്ളതായിരുന്നു വിമാനം. മൂന്ന് വയസുകാരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന 60 കാരിക്കും പിൻസീറ്റിലിരുന്ന 32കാരിക്കും ഇടയിലാണ് പ്രശ്നങ്ങളുണ്ടായത്.
3 വയസുകാരി വിമാനത്തിനുള്ളില്‍ വച്ച കരഞ്ഞതോടെ 32കാരി കുട്ടിക്ക് നേരെ കുപ്പി വെള്ളം വലിച്ചെറിയുകയായിരുന്നു. ഇത് 60 കാരി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം പെട്ടന്ന് തന്നെ കയ്യേറ്റത്തിലെത്തി. ഇടപെടാനുള്ള എയർഹോസ്റ്റസുമാരുടേയും സഹയാത്രികരുടേയും ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഇരുവരും തങ്ങള്‍ക്ക് ചാരിയിരിക്കാനായി നല്കിയ ചെറിയ തലയിണ വച്ചും വിമാനത്തിനുള്ളില്‍ വച്ച് തമ്മിലടിച്ചു. രാത്രി 9.40ഓടെയായിരുന്നു സംഭവം. വിമാനം ഹോങ്കോങ്ങില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരേയും പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തില്‍ തുടർ അന്വേഷണം നടക്കുമെന്ന് ഹോങ്കോങ്ങ് വിമാനത്താവള അധികൃതർ വിശദമാക്കി. കയ്യാങ്കളിയും രണ്ട് പേരുടേയും കൈകളില്‍ ചതവുകളും മുറിവുകളും സംഭവിച്ചിട്ടുണ്ട്. 2024 മാർച്ച് 29ന് ദില്ലി മുംബൈ വിസ്താര വിമാനത്തിലും സമാനമായ രീതിയില്‍ കയ്യാങ്കളി നടന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.