മുംബൈ: പ്രിയങ്ക ഗാന്ധി എം.പിയെ തന്റെ ഏറ്റവും പുതിയ സിനിമയായ എമർജൻസി കാണാൻ ക്ഷണിച്ച് നടി കങ്കണ റണാവുത്ത്. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതാണ് സിനിമയുടെ പ്രതിപാദ്യം. 1975നും 1977നുമിടയില്‍ 21മാസമാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിനിമയില്‍ ഇന്ദിരയായാണ് കങ്കണ വേഷമിടുന്നത്. ജനുവരി 17നാണ് 'എമർജൻസി'യുടെ റിലീസ്.'പാർലമെന്റില്‍ വെച്ച് പ്രിയങ്കയെ കണ്ടപ്പോഴാണ് എമർജി കാണാൻ ക്ഷണിച്ചത്. പ്രിയങ്ക വളരെ അനുകമ്പയുള്ള വ്യക്തിയാണ്. സിനിമ കാണാം എന്നാണ് അവർ പറഞ്ഞത്. അവർ സിനിമ കാണുമോയെന്ന് നോക്കാം. ഒരു വ്യക്തിയുടെയും ഒരു എപ്പിസോഡിന്റെയും വളരെ വിവേകത്തോടെയും വികാരത്തോടെയും സമീപിച്ച ചിത്രീകരണമാണിതെന്നാണ് കരുതുന്നത്.
ഇന്ദിരാഗാന്ധിയെ അവരുടെ അന്തസ്സിന് കോട്ടം തട്ടാത്തവിധത്തില്‍ സ്വീകരിക്കാൻ ഞാൻ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. ഒരുപാട് ഗവേഷണങ്ങള്‍ നടത്തിയാണ് ഞാനീ കഥാപാത്രം ചെയ്തത്. ഭർത്താവുമായുള്ള ബന്ധം, സുഹൃത്തുക്കളുമായുള്ള വിവാദ ബന്ധങ്ങള്‍ തുടങ്ങി ഇന്ദിരയുടെ സ്വകാര്യജീവിതത്തെ കുറിച്ച് ഒരുപാട് രേഖകളുണ്ട്.''-കങ്കണ കുറിച്ചു.
ഓരോ വ്യക്തിക്കും ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് ഞാൻ സ്വയം ചിന്തിച്ചു. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ച്. അവർ എപ്പോഴും ചുറ്റുമുള്ള പുരുഷന്മാരുമായുള്ള സമവാക്യത്തിലേക്ക് ചുരുങ്ങുന്നു. തീർച്ചയായും ഒരുതരം സെൻസേഷനല്‍ ഏറ്റുമുട്ടലുകള്‍. വാസ്തവത്തില്‍, മിക്ക വിവാദവും അതിനെക്കുറിച്ചായിരുന്നു. എന്നാല്‍ സിനിമയില്‍ ഞാൻ
ഇന്ദിരഗാന്ധിയെ വളരെ മാന്യതയോടെയും സെൻസിബിലിറ്റിയോടെയും കൂടിയാണ് അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ എല്ലാവരും ഈ സിനിമ കാണണം എന്നാണ് ആഗ്രഹം.താൻ ആരാധിച്ച നേതാക്കളുടെ കൂട്ടത്തില്‍ ഇന്ദിരയുമുണ്ടെന്നും കങ്കണ പറഞ്ഞു.
അടിയന്തരാവസ്ഥക്കിടയില്‍ സംഭവിച്ച കാര്യങ്ങള്‍ക്കിടയിലും, ഏറെ ആരാധിക്കപ്പെട്ടതും സ്നേഹിക്കപ്പെട്ടതുമായ നേതാവായിരുന്നു ഇന്ദിരയെന്നും കങ്കണ കൂട്ടിച്ചേർത്തു.
മൂന്നുതവണ തവണ പ്രധാനമന്ത്രിയാവുക എന്നു പറഞ്ഞാല്‍ വെറുമൊരു തമാശയല്ല, അത്രയേറെ ആഘോഷിക്കപ്പെട്ട വ്യക്തിയായിരുന്നു ഇന്ദിര-കങ്കണ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.