റിയാദ്: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്‍റ് നടത്തുന്നതിനുള്ള ലളിത മാർഗമായ 'ഗൂഗിള്‍ പേ' സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു.
ഇത് സംബന്ധിച്ച കരാറില്‍ സൗദി സെൻട്രല്‍ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെൻറ് സംവിധാനമായ 'mada' വഴി 2025ല്‍ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രല്‍ ബാങ്ക് വാർത്താക്കുറിപ്പില്‍ അറിയിച്ചുസൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിെൻറ ഡിജിറ്റല്‍ പേയ്‌മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രല്‍ ബാങ്കിെൻറ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ സൗദിയിലെത്തുന്നത്.
ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെൻറ് രീതി ഗൂഗിള്‍ പേ പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് നല്‍കാനാവും. ഗൂഗിള്‍ വാലറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ mada കാർഡുകള്‍ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന നൂതന ഡിജിറ്റല്‍ പേയ്‌മെൻറ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിെൻറ പരിവർത്തനം സുഗമമാക്കുന്ന, ശക്തമായ ഡിജിറ്റല്‍ പേയ്‌മെൻറ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള സൗദി സെൻട്രല്‍ ബാങ്കിെൻറ പ്രതിബദ്ധത ഇത് അടിവരയിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.