മുംബൈ: മുംബൈ ഡോംബിലിയില്‍ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വീഴ്ചയുടെ ആഘാതം കുറച്ചത്.
ഭാവേഷ് എന്നയാളാണ് കെട്ടിടത്തില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.ഡോംബിവാലി വെസ്റ്റിലെ ദേവിച പാട പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. വീട് കാണിക്കാൻ ആളുകളെ കൊണ്ടുപോയിരുന്ന ഭാവേഷ്. ഇവർക്ക് വീട് കാണിച്ചുകൊടുത്ത ശേഷം അവർ കെട്ടിടത്തിന് പുറത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അതേ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ വീട്ടില്‍ കളിക്കുന്നതിനിടെ രണ്ട് വയസ്സുള്ള കുട്ടി താഴെ വീഴുകയായിരുന്നു.
കുട്ടി വീഴുന്നത് കണ്ട ഭവേഷ് വളരെ വേഗത്തില്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാല്‍ കുട്ടി കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ഈ സമയം ഭാവേഷ് ഇടത് കാല്‍ മുന്നോട്ട് വെച്ചതിനാല്‍ കുട്ടി നേരിട്ട് നിലത്ത് വീണില്ല. കുട്ടി രക്ഷപ്പെടുകയും ചെയ്തു. വീട്ടില്‍ പെയിൻ്റിംഗ് ജോലികള്‍ നടക്കുന്നുണ്ടെന്നും അതിനാലാണ് ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തതെന്നും വീട്ടുികാർ പറയുന്നു. ഇതിനിടെ ഗാലറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി തുറന്ന ഗ്ലാസിൻ്റെ വിടവിലൂടെ വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.