തിരുവനന്തപുരം: പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന് എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി.ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ്.രാജ്യത്തിന് വഴികാട്ടുന്ന സർക്കാരാണ് എൽഡിഎഫിന്റേത് വലതുപക്ഷ വികസന രീതിയല്ല എൽഡിഎഫിന്റേത്. എല്ലാവികസന കാര്യങ്ങൾ വരുമ്പോഴും ജനങ്ങൾ നോക്കുന്നത് അത് അവരെ എങ്ങനെ എങ്ങനെ ബാധിക്കുമെന്നാണ്. അവരുടെ കൃഷിയെ കുടിവെള്ളത്തെ എങ്ങനെ ബാധിക്കുമെന്നാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് പഠിക്കും അഭിപ്രായങ്ങൾ പറയുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഇക്കാര്യത്തിൽ വിരുദ്ധ അഭിപ്രായമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ് മദ്യനിർമാണശാല സംസ്ഥാനത്തിന് ഗുണകരമെന്ന് ബിനോയ് വിശ്വം
0
തിങ്കളാഴ്ച, ജനുവരി 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.