ദേശീയപാത നിർമാണ വികസന പ്രവര്ത്തനങ്ങൾക്കു വേണ്ടി വീടും സ്ഥലവും ഒക്കെ വിട്ടുകൊടുക്കേണ്ടി വരുന്നവർ ധാരാളമുണ്ട്. ചിലരാണെങ്കിൽ എത്ര രൂപ തരാമെന്നു പറഞ്ഞാലും സ്വന്തം സ്ഥലം വിട്ടുകൊടുക്കാറില്ല.
അങ്ങനെയൊരാളാണ് ചൈനയിലെ ഹുവാങ് പിങ്. അദ്ദേഹം സ്ഥലം വിട്ടുകൊടുക്കില്ല എന്ന തീരുമാനം എടുത്തതിൽ ഇപ്പോൾ ഖേദിക്കുകയാണ്.നഷ്ടപരിഹാരമായി അധികൃതർ പിങിന് നല്കിയത് രണ്ടു കോടിയോളം രൂപയായിരുന്നു. റോഡ് നിര്മാണം തുടങ്ങിയപ്പോൾ പൊടിയും ബഹളവും കാരണം അദ്ദേഹം ആ തുക നിരസിച്ചതിൽ വിഷമിക്കുകയാണ്. എക്സ്പ്രസ് വേ തുറന്നു കഴിഞ്ഞാൽ എങ്ങനെയാണ് ഈ വീട്ടിൽ താമസിക്കുക എന്നത് ചിന്തിക്കാൻ പോലും വയ്യ. ഇപ്പോൾ തന്ന ശബ്ദം കാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും പിങ് പറഞ്ഞു.
വലിയൊരു അവസരം നഷ്ടപ്പെടുത്തിയെന്നും വിട്ടുപോകാൻ സാധിക്കുമെങ്കിൽ സര്ക്കാർ വാഗ്ദാനം ചെയ്ത വ്യവസ്ഥകള് അംഗികരിക്കാമെന്നുമാണ് പിങ് ഇപ്പോൾ പറയുന്നത്. അദ്ദേഹം ഭാര്യക്കും കൊച്ചുമകനുമൊപ്പമാണ് താമസം.വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ടണലിലൂടെ വേണം കടക്കാൻ അതേസമയം വീടു കാണാനും ഫോട്ടോ എടുക്കാനുമൊക്കെ ധാരാളം പേര് വരുന്നുണ്ട്.
ഇതിലൂടെ പണം ഉണ്ടാക്കാമെന്നാണ് പിങ് കരുതുന്നത്. വീടിന്റെ താഴ്ചയിൽ നിന്ന് മണ്ണ് ഇട്ട് ഉയര്ത്തിയാണ് ദേശീയപാത നിര്മാണം. ഈ രണ്ടു നില വീടിന്റെ മേല്ക്കൂരയോടു ചേര്ന്നാണ് ദേശീയപാത കടന്നുപോകുന്നതും. വീടിനു ചുറ്റുമായി ദേശീയപാത. കുറേ പ്രാവശ്യം ചര്ച്ചകൾ നടത്തിയിട്ടും ഹുവാങ് നിരസിച്ചതിനാൽ ഒടുവിൽ നിര്മാണം തുടങ്ങുകയായിരുന്നു.
സർക്കാർ കൊടുക്കാമെന്ന് പറഞ്ഞ തുക കുറഞ്ഞുപോയതിനാലാണ് ഹുവാങ് ചര്ച്ചകൾക്ക് വഴങ്ങാതിരുന്നത്. ഈ വിഡിയോ സോഷ്യല്മീഡിയയിൽ വൈറലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.