മലപ്പുറം: തവനൂർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസനത്തിന്റെ പുതിയ പഥങ്ങളിലേക്ക് . പച്ചക്കറി ഉൽപാദനത്തിൽ കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ് എന്ന ചിന്തയാണ് പഞ്ചായത്തിന്റെ ഈ പുതിയ സംരംഭത്തിന് അടിസ്ഥാനം .
പച്ചക്കറി ഉൽപാദനം സ്വയംപര്യാപ്തമാക്കാനും, കാർഷികമേഖലയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്.തവനൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി ചേർന്ന് നടപ്പിലാക്കിയ മുറ്റത്തും ടെറസ്സിലും പച്ചക്കറി തോട്ടം പദ്ധതി ഇതിനോടകം വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാർഷിക താത്പര്യമുള്ള ആളുകളെ പ്രോത്സാഹിപ്പിച്ച്, വീടുകളിൽപോലും പച്ചക്കറി കൃഷി വിപുലീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പദ്ധതി ഉദഘാടനം
ഹോർട്ടികൾചർ പദ്ധതിയുടെ ഭാഗമായ "കൃത്യത" കൃഷിയുടെ ഉദ്ഘാടനം തവനൂരിൽ സംഘടിപ്പിച്ചു. നേഡറ്റിലെ കാർഷിക സംരംഭകൻ അലിമോന്റെ പച്ചക്കറി തോട്ടത്തിൽ നടന്ന തൈ നടീൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്. അധ്യക്ഷതയും , കൃഷി അസിസ്റ്റന്റ് ഗിരീഷ്‌കുമാർ മുഖ്യ പ്രഭാഷണവും , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. വിമൽ, വാർഡ് മെമ്പർ അബ്ദുള്ള അമ്മയത്ത് തുടങ്ങിയവർ കാർഷിക വികസനത്തിന്റെ ധാന്യത്തെകുറിച്ച് സംസാരിച്ചു.കൃഷിയിലൂടെ സമൃദ്ധിയിലേക്ക്
ഈ പദ്ധതികളിലൂടെ തവനൂർ ഗ്രാമപഞ്ചായത്ത്, പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയെടുക്കുക, കാർഷികമേഖലയിലെ പ്രാദേശിക വികസനത്തിന് മറ്റു പച്ചയത്തുകൾക്ക് മാതൃകയാവുക എന്നീ ലക്‌ഷ്യം മുൻനിർത്തി ആണ് പ്രവർത്തിക്കുന്നത് .
"കൃഷിയിലൂടെ സമൃദ്ധിയിലേക്ക്" എന്ന ആശയത്തിൽ പ്രവൃത്തിക്കുന്ന പഞ്ചായത്ത് കാർഷിക മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾക്ക് ഇതിലൂടെ തുടക്കമിടുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.