തവനൂർ: സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ ചെറുക്കുകയും ആരോഗ്യസംരക്ഷണത്തിൽ പ്രധാന്യം നൽകുകയും ചെയ്യുന്നതിന് തവനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി കരാട്ടെ പരിശീലന പരിപാടി ആരംഭിച്ചു.
പരിപാടിയുടെ ഉദ്ഘാടനം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീറ സി. പി. നിർവഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ നസീറ എ. എൻ. ചടങ്ങിന് സ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസ് ടി. വി. അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കരാട്ടെ പരിശീലകരായ ഷിബിൻ, സനൂഷ, ശ്രീഷ്മ എന്നിവരുടെ നേതൃത്വത്തിലാണ്പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ഈ പദ്ധതി സ്ത്രീകൾക്ക് അവരുടെ സ്വയംപ്രധിരോധ ക്ഷമത വികസിപ്പിക്കാനും, ആത്മവിശ്വാസം വർധിപ്പിക്കാനുമുള്ള ഗ്രാമപഞ്ചായത്തിന്റെ മഹത്തായ സംരംഭമായി വിലയിരുത്തപ്പെടുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.