എടപ്പാൾ: കഥാപ്രസംഗ രംഗത്തെ അസാധാരണമായ സംഭാവനകൾക്ക് ഭാരത് സേവക് സമാജ് പുരസ്കാരം ഭാസുരക്ക്
മലപ്പുറം വട്ടംകുളം ചോലക്കുന്നു സ്വദേശിയായ ഭാസുര നാല് പതിറ്റാണ്ടിലധികമായി കഥാപ്രസംഗ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കലാകാരിയാണ്കേരളത്തിനകത്തും കേരളത്തിന് പുറത്ത് മുംബൈ, കർണാടക, നാസിക്ക്, എന്നിവിടങ്ങളിലും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട് .. പുരാണകഥകളും സാമൂഹിക വിഷയങ്ങളും ആസ്പദമാക്കി രൂപകൽപന ചെയ്ത 15-ലധികം കഥാപ്രസംഗങ്ങൾ വിവിധ വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ ഭാസുര, കലാരംഗത്തെ ഒരു അപൂർവ പ്രതിഭയാണ്.
കഥാപ്രസംഗത്തിന്റെ പരമ്പരാഗത ശൈലിയിൽ നിന്ന് മാറി പുതിയ ഭാവം നൽകിയതിന് പുറമെ, നാടകവും ടെലിഫിലിമുകളും ഉൾപ്പെടെ വിവിധ കലാമാധ്യമങ്ങളിലും അഭിനയമികവ് തെളിയിച്ചിട്ടുള്ള വനിതയാണ് ഭാസുര . ഭാരത് സേവക് സമാജ് പുരസ്കാരം ഭാസുരയുടെ കലാജീവിതത്തിലെ മറ്റൊരു പൊൻതൂവൽ ആണ് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.