അമ്മമാർ വളരെ വാത്സല്യത്തോടെയാണ് കുഞ്ഞോമനകളെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ടുതൊട്ടു ഒരുക്കിയെടുക്കുന്നത് കാണാൻ തന്നെ നല്ല ചന്തമാണ്.
കണ്ണെഴുതുന്നത് കഞ്ഞിക്കണ്ണുകള്‍ കൂടുതല്‍ മനോഹരമാകുമെന്ന് മാത്രല്ല, മറ്റുള്ളവരുടെ കണ്ണുകിട്ടാതിരിക്കുക എന്ന ഒരു വിശ്വാസവും ഇതിലുണ്ട്.കുഞ്ഞിന്റെ കണ്ണുകളെ സൂര്യപ്രകാശത്തില്‍ നിന്നും മറ്റ് അണുബാധകളില്‍ നിന്നും സംരക്ഷിക്കാൻ കണ്‍മഷിയുടെ ഉപയോഗം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കണ്‍മഷിയും സുറുമയുമൊക്കെ കണ്ണുകളുടെ അഴക് കൂട്ടാൻ പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്നതാണ്.
എന്നാല്‍ പൊന്നോമനകളുടെ കണ്ണുകളില്‍ കണ്‍മഷി തൊടുമ്പോള്‍ ഇരട്ടി ശ്രദ്ധവേണം. ഔഷധഗുണങ്ങള്‍ അടങ്ങിയ ചെടികള്‍, സിങ്ക്, തുരിശ് എന്നിവ അടങ്ങിയിട്ടുള്ള മരുന്നായാണ് ആദ്യമൊക്കെ കണ്‍മഷി ഉപയോഗിച്ചിരുന്നത്.
എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് കണ്‍മഷി ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ നിർമിക്കുന്ന കണ്‍മഷിയില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും കുഞ്ഞിന്റെ ലോലമായ ചർമത്തെയും കാഴ്‌ചകശക്തിയെയും സാഹാരമായി ബാധിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.കുഞ്ഞുങ്ങളിലെ കണ്ണെഴുത്ത്
സ്ഥിരമായി കുഞ്ഞുങ്ങള്‍ കണ്‍മഷി ഉപയോഗിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന ഈയം അഥവാ ലെഡ് കൂടുതലായി ശരീരത്തിലെത്താന് ഇടവരുമെന്ന് ഗവേഷകർ കണ്ടെത്തി. ഇത് പതിയെ മജ്ജയിലേയ്ക്ക് വ്യാപിക്കുകയും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കുഞ്ഞുങ്ങളിലെ വിളർച്ച, ചെങ്കണ്ണ്, ചൊറിച്ചില്‍, കണ്ണുനീർ ഗ്രന്ഥിയുടെ വീക്കം, വരണ്ട കണ്ണുകള്‍, കണ്ണിലെ വ്രണം എന്ന് തുടങ്ങി പല പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം.
കൂടാതെ ഇത് കുഞ്ഞിന്റെ പല അവയവങ്ങളെയും ദോഷകരമായി ബാധിക്കും. തലച്ചോറ്, മജ്ജ തുടങ്ങിയവയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. കൂടാതെ കുഞ്ഞിന്റെ ബുദ്ധിവളർച്ചയെ ദോഷകരമായി ബാധിക്കുന്നു. കുഞ്ഞി കണ്ണുകളില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
നിലവാരമില്ലാത്ത കണ്മഷികള്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളില്‍ പലവിധത്തിലുള്ള അലർജികള്‍ ഉണ്ടാകാൻ കാരണമാകും. കണ്മഷി ഉപയോഗിച്ച ശേഷം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയാണെങ്കില്‍ ഉടനെ തന്നെ അതിന്റെ ഉപയോഗം നിർത്തണം. കുഞ്ഞിന്റെ കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുക.
അതിനു ശേഷവും കണ്‍തടത്തിലെ വീക്കമോ ചൊറിച്ചിലോ കുഞ്ഞിനുണ്ടെങ്കില്‍ ഒട്ടും വൈകാതെ തന്നെ ഡോക്ടറെ കാണിക്കണം. കണ്മഷിയുടെ ഉപയോഗം തീർത്തും ഒഴിവാക്കാനാകില്ലെങ്കില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കണ്മഷിക്കൂട്ട് ഉപയോഗിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.