സിറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫ.ജോസഫ് ഒലിയേക്കാട്ടിൽ വിശുദ്ധ കുർബാനക്ക് ശേഷം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഗാൽവേ സിറോ മലബാർ സഭയുടെ ചാപ്ലിൻ ഫ. ഫിലിപ്പ് പെരുനാട്ടിന്റെ അധ്യക്ഷ യത്തിൽ കൂടിയ കമ്മിറ്റി യോഗത്തിലാണ് 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പതിനൊന്നു യുണിറ്റു പ്രാർത്ഥന കൂട്ടായ്മയുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ശ്രീ. അനിൽ ജേക്കബ്, ശ്രീമതി. ഐസി ജോസ് എന്നിവരെ ട്രസ്റ്റിമാരായും ശ്രീ. മാത്യൂസ് ജോസഫ് സെക്രട്ടറി ആയും ശ്രീ. വിൽസൺ T ഒറ്റപ്ലാവനെ പി. ആർ. ഓ. ആയും തിരഞ്ഞെടുത്തു. ശ്രീ. ജോബി ജോർജ്, ശ്രീമതി ഐസി ജോസ്, ശ്രീ. സാജു സേവിയർ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ സേവനങ്ങൾക്ക് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.