താനൂര്‍ ബോട്ടപകടം; അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി: 103 സാക്ഷികള്‍ക്കും നോട്ടീസ്

മലപ്പുറം: മലപ്പുറം താനൂർ ബോട്ടപകടത്തില്‍ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു മുന്നില്‍ ഹാജരാകാൻ 103 സാക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ഇന്നലെ ആരംഭിച്ച തെളിവെടുപ്പ് ജനുവരി 30 ന് പൂർത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച്‌ വിശദമായി അന്വേഷണമാണ് കമ്മീഷൻ്റെ ലക്ഷ്യം.
അപകടം നടന്ന് രണ്ട് വർഷമാകുമ്പോഴും കമ്മീഷൻ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്ന പരാതികള്‍ നേരത്തെ ഉയർന്നിരുന്നു. അപകടത്തില്‍ ഇരയായവരില്‍ പലരും തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇവർ പലരും കമ്മീഷനെയും സമീപിച്ചിരുന്നു.
എന്നാല്‍ ഇത് തങ്ങളുടെ അധികാര പരിധിയില്‍ വരില്ലെന്നതാണ് അന്വേഷണ കമ്മീഷൻ്റെ നിലപാട്. 2023 മേയ് ഏഴിന് താനൂർ തൂവല്‍ത്തീരം ബീച്ചിലാണ് ബോട്ടപകടത്തില്‍ പെട്ടത്. 15 കുട്ടികളടക്കം 22 പേരാണ് അപകടത്തില്‍ മരിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !