ബീഹാർ: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ട് ഞെട്ടിയത് കാരണം ഒരു ബക്കറ്റ് പാല്‍ നിലത്തു വീണ് നഷ്ടപ്പെട്ടു എന്ന പരാതിയുമായി ബീഹാർ സ്വദേശി.
0 രൂപ വിലയുള്ള പാല്‍ നിറച്ച ബക്കറ്റ് ആണ് താഴെ വീണതെന്നും 250 രൂപയുടെ നഷ്ടം സംഭവിച്ചു എന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ കോട്‌ല റോഡിലുള്ള കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചു രാഹുല്‍ ഗാന്ധി നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. സമസ്തിപൂർ ജില്ലയിലെ സോനുപൂർ ഗ്രാമത്തിലുള്ള മുകേഷ് ചൗധരിയാണ് പരാതി നല്‍കിയത്. ഇന്ത്യക്കെതിരെ പോരാടുന്നതിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമർശം കേട്ട ഞെട്ടലിലാണ് ഞാൻ, എൻ്റെ ഒരു പാത്രം പാല്‍ താഴെ വീണു. " ലിറ്ററിന് 50 രൂപ വിലയുള്ള പാല്‍ എൻ്റെ കൈയില്‍ നിന്ന് വഴുതി താഴെ വീണു, 250 രൂപ നഷ്ടമുണ്ടാക്കി,"ചൗധരി പറഞ്ഞു.രാജ്യദ്രോഹക്കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ 152 വകുപ്പ് ചുമത്തി രാഹുലിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൗധരി റോസെറ സബ് ഡിവിഷനിലെ സിവില്‍ കോടതിയില്‍ ഹർജി സമർപ്പിച്ചു. തൻ്റെ നിവേദനത്തിൻ്റെ പകർപ്പും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. തുടർനടപടികള്‍ക്കായി ഹർജി കോടതി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.ഇന്ത്യക്കെതിരെ പോരാടണം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ടു ഞെട്ടി, പാല്‍ ബക്കറ്റ് താഴെ വീണ് 250 രൂപ നഷ്ടമായെന്ന് പരാതി,
0
ബുധനാഴ്ച, ജനുവരി 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.