വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണവും; സ്കൂള്‍ പരിസരത്തുള്ള ഹോട്ടല്‍ അടപ്പിച്ചു,

തൃശൂർ: കയ്പമംഗലത്ത് ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യവും പഴകിയ ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയതോടെയാണ് കയ്പമംഗലം ഫിഷറീസ് സ്കൂള്‍ പരിസരത്തുള്ള ഹോട്ടല്‍ അടപ്പിച്ചത്.

ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും ചേർന്നാണ് നടപടിയെടുത്തത്. കയ്പമംഗലം ഗ്രാമപഞ്ചായത്ത് മൂന്നുപീടിക, ഫിഷറീസ് സ്കൂള്‍ പരിസരം എന്നീ പ്രദേശങ്ങളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.

 ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവർത്തിക്കുന്നതും മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ വെച്ച്‌ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ഭക്ഷണം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്നും ഹെല്‍ത്ത് ഇൻസ്‌പെക്ടർ നിർദേശിച്ചു.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇൻസ്പെക്ടർ സുരേഷ് ആർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ എം എസ് ബിനോജ്, കെ.വി. രഞ്ജിത്ത്, എ.ഡി. ലദീപ്, മുഹമ്മദ്‌ ബാദുഷ വൈ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !