തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്റ് കൗണ്‍സിലും ഇന്ന് പണിമുടക്കും.
ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ ഡയസ് നോണ്‍ അടക്കം സർക്കാർ പ്രഖ്യാപിച്ചു. ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും.സംസ്ഥാനത്ത് ഇന്ന് പണിമുടക്ക്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിഷേധിക്കും,
0
ബുധനാഴ്ച, ജനുവരി 22, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.