എറണാകുളം: കോതമംഗലത്ത് മൂന്ന് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
സഖ്‌ളൈൻ മുസ്താഖ്, നഹറുള്‍ മണ്ഡല്‍ എന്നിവരാണ് 3.25 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, പ്രിവന്റീവ് ഓഫീസർമാരായ പി.ബി ലിബു, ബാബു എം.ടി, സിവില്‍ എക്സൈസ് ഓഫീസർമാരായ സോബിൻ ജോസ്, വികാന്ത് പി.വി, വനിതാ സിവില്‍ എക്സൈസ് ഓഫീസർമാരായ ഫൗസിയ ടി.എ, റെൻസി കെ.എ എന്നിവരും പങ്കെടുത്തു.
മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഏഴ് കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. നിർമ്മല്‍ ബിഷോയി(35), നാരായണ്‍ ബിഷോയ്(27) എന്നിവരാണ് 7.040 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
ഇവർ നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിക്കുകയായിരുന്നു. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ മനൂപ് വി.പിയുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.