ഭോപ്പാല്‍: പുതിയ തട്ടിപ്പില്‍ ഞെട്ടി മദ്ധ്യപ്രദേശിലെ ഖജുരാഹോ. രാവിലെ കടകളില്‍ കച്ചവടം നടന്ന ശേഷം ഉപയോക്താക്കള്‍ ക്യുആർ കോഡ് സ്കാൻ ചെയ്ത് അയച്ച പണം തങ്ങളുടെ ബാങ്കില്‍ എത്താത്തതിനെ തുടർന്ന് വ്യാപാരികള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്.
രാത്രിയില്‍ കടകളുടെ ഉള്ളില്‍ കയറി തട്ടിപ്പുകാർ ഓണ്‍ലെെൻ പേയ്മെന്റ് സ്കാനറുകള്‍ മാറ്റി വയ്ക്കുന്നതായാണ് വ്യാപാരികള്‍ കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ കടയില്‍ കയറുന്ന തട്ടിപ്പ് സംഘം വ്യാപാരികളുടെ ക്യുആർകോഡുകള്‍ മാറ്റി അവരുടെ ക്യുആർ കോഡ് സ്ഥാപിക്കുകയായിരുന്നു.നിരവധി സ്ഥാപനങ്ങളിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നത്. ഉപയോക്താക്കള്‍ അയച്ച പണമെല്ലാം തട്ടിപ്പ് സംഘത്തിനാണ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ തട്ടിപ്പ് സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഥലത്തെ പെട്രോള്‍ പമ്പിലെ ക്യുആർ കോഡ് വരെ തട്ടിപ്പു സംഘം മാറ്രി സ്ഥാപിച്ചെന്നാണ് റിപ്പോർട്ട്. രാവിലെ ഒരു ഉപഭോക്താവ് കടയില്‍ ഉണ്ടായിരുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചപ്പോള്‍ ലിങ്ക് ചെയ്ത അക്കൗണ്ടിന്റെ പേര് മാറിയതായി തന്നോട് പറഞ്ഞുവെന്ന് മെഡിക്കല്‍ സ്റ്റോഴ്സ് ഉടമ ഓംവതി ഗുപ്ത പറഞ്ഞു.
പെട്രോള്‍ പമ്പിലാകട്ടെ നിരവധി ഉപഭോക്താക്കള്‍ പണം ട്രാൻസ്ഫർ ചെയ്തെങ്കിലും ബാങ്ക് അക്കൗണ്ടില്‍ വന്നില്ല. സ്കാൻ പരിശോധിച്ചപ്പോള്‍ ഛോട്ടു തിവാരി എന്ന പേരാണ് കണ്ടത്തെന്ന് പെട്രോള്‍ പമ്പ് ജീവനക്കാർ പറയുന്നു. പിന്നാലെ അവർ ക്യുആർ കോഡ് മാറ്റുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉടൻ തട്ടിപ്പ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുമെന്നും പാെലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.