പ്രയാഗ്രാജിൽ മഹാ കുംഭമേളയുടെ ഭാഗമായി മകര സംക്രാന്തി ദിനത്തിൽ നടന്ന ആദ്യ ‘അമൃത സ്നാനം’ അനുഭവിക്കാൻ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആണ് എത്തിച്ചേർന്നത് . പൗഷ പൂർണമിയുടെ പ്രത്യേക സ്നാനത്തിന് ശേഷം, ഒരു ദിവസം കഴിഞ്ഞാണ് മഹാ കുംഭമേളയിലെ ആദ്യ ‘അമൃത സ്നാനം’ ആരംഭിച്ചത്.
ചൊവ്വാഴ്ച രാവിലെ 5.30 മുതലാണ് ‘അമൃത സ്നാന’ ചടങ്ങുകൾ തുടങ്ങിയത് . ഇവയിൽ അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ വിവിധ അഖാഡകൾ പങ്കെടുത്തു. മഹാ നിർവാണി പഞ്ചായത്തിയുടെ സന്യാസികൾ അണിനിരന്നത് സ്നാനത്തിന് കൂടുതൽ ഭക്തിമയത്വം നൽകിയതായി ഭക്തർ അഭിപ്രായപ്പെട്ടു. VIDEO | Here's what Julie, a devotee from Spain said about coming to India for Maha Kumbh Mela 2025 in Prayagraj.
"It is very special for me to be with you all Indians here. I am feeling grateful for this opportunity to dive into the sacred river here at the sacred point. I am… pic.twitter.com/0zt2v6Iagf
144 വർഷത്തിന് ശേഷമുള്ള അപൂർവ യോഗം
ഇത്തവണത്തെ കുംഭമേള 12 വർഷങ്ങൾക്ക് ശേഷം നടന്നതാണെങ്കിലും, 144 വർഷങ്ങൾക്ക് ശേഷം ഉള്ള ഗ്രഹങ്ങളുടെ അപൂർവ സന്ധിയാണ് ഈ മേളയെ അതീവ പവിത്രമാക്കുന്നതെന്ന് ദാര്ശനികർ അവകാശപ്പെടുന്നു. ഇതാണ് ഇത്തവണത്തെ കുംഭമേളയുടെ ആകര്ഷണത്തിനു കാരണമെന്നാണ് വിലയിരുത്തൽ.
മകര സംക്രാന്തി സൂര്യന്റെ പുതിയ സ്ഥാനത്തേക്കുള്ള ചലനത്തെയും ദാനധർമ്മങ്ങളുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതായും, ഇതിലൂടെ മഹാ കുംഭമേളയിൽ വിശ്വാസികൾ വിവിധ വിധത്തിലുള്ള ധർമ്മങ്ങൾ നിറവേറ്റുന്നുണ്ടെന്നും ലഖ്‌നൗ സ്വദേശിയായ ജ്യോതിഷ പണ്ഡിതൻ ത്രിലോകി നാഥ് സിംഗ് അഭിപ്രായപ്പെടുന്നു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുംഭമേളയെ ഭാരതത്തിന്റെ സമൃദ്ധമായ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് വിശേഷിപ്പിച്ചു. ഈ വർഷം 35 കോടി ഭക്തജനങ്ങൾ പ്രയാഗ്രാജിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് (മഹാ ശിവരാത്രി) കുംഭമേള നടത്തപ്പെടുന്നത്. ഈ മഹോത്സവം ഭാരതത്തിന്റെ പുരാതന സംസ്കാരത്തെ ആഗോള തലത്തിൽ ഉയർത്തുന്നതിൽ സുപ്രധാന ഘടകമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.