കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.


ഇന്നലെ അര്‍ധരാത്രിയിലാണ് ജംഷീദിനുനേരെ കാട്ടാനയാക്രമണമുണ്ടായത്.

നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലയിലെല്ലാം കാട്ടാന ശല്യം അതിരൂക്ഷമാണ്. 


കഴിഞ്ഞദിവസം അര്‍ധരാത്രി ദേവര്‍ഷോലയില്‍വെച്ചാണ് ജംഷീദിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

വനമേഖലയും തോട്ടം മേഖലയും ഇടകലര്‍ന്ന് സ്ഥിതിചെയ്യുന്ന പ്രദേശം തമിഴ്‌നാട് ഭൂപരിധിയിലാണെങ്കിലും നിരവധി മലയാളികള്‍ താമസിക്കുന്ന ഇടമാണ്.

തേയിലത്തോട്ടം തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ല ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്ന് കുടിയേറിയവരോ അവരുടെ പിന്മുറക്കാരോ ആണ്. സ്ഥിരമായി വന്യജീവി ശല്യമുള്ള പ്രദേശമാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !