കൊച്ചി: കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കൊല്ലത്തോടു ചേര്‍ന്ന് കടലില്‍ മൂന്നു ഭാഗങ്ങളിലായി 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്തി മണ്ണെടുക്കാനാണ് തീരുമാനം. ഏതാണ്ട് 302 ദശലക്ഷം ടണ്‍ മണ്ണ് എടുക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് താത്പര്യമുള്ളവരില്‍നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്.
മൂന്നു മാര്‍ഗങ്ങളിലൂടെ മണ്ണെടുക്കാമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ മാര്‍ഗങ്ങളെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. മണ്ണ് വില്‍പ്പനയ്ക്ക് മുന്നോടിയായി കൊച്ചിയില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് കഴിഞ്ഞദിവസം ഒരു ശില്പശാല നടത്തിയിരുന്നു.
കൊല്ലം തീരത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയാണ് മണ്ണെടുപ്പിനായി കണ്ടെത്തിയ ആദ്യത്തെ സ്ഥലം. 30 കിലോമീറ്റര്‍ അകലെ മറ്റൊരിടവും 33 കിലോമീറ്റര്‍ അകലത്തില്‍ മൂന്നാമത്തെ ഇടവും കണ്ടെത്തിയിട്ടുണ്ട്. മൂന്നിടത്തും 100 ദശലക്ഷം ടണ്‍ വീതം മണ്ണ് കിട്ടുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്ര മൈനിങ് വകുപ്പാണ് മണ്ണു ഖനനത്തിന് മുന്‍കൈയെടുക്കുന്നത്. എസ്.ബി.ഐ. ക്യാപിറ്റലാണ് എന്ന സ്ഥാപനത്തിനാണ് ഈ വില്‍പ്പനയുടെ ചുമതല. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വെള്ളമണ്ണാണ് വില്‍പ്പനയ്ക്കുവെച്ചിട്ടുള്ളത്.
2023-ല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ച നിയമപ്രകാരം തീരക്കടലിലെയും ആഴക്കടലിലെയും ഖനനാവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എടുക്കുന്ന മണ്ണിന്റെ വിലയുടെ 10 ശതമാനം കേന്ദ്രസര്‍ക്കാരിന് ലഭിക്കും. ഇതുസംബന്ധിച്ച് ടെന്‍ഡര്‍ നടപടികള്‍ അടുത്തമാസം 27-നകം പൂര്‍ത്തിയാക്കും. മത്സ്യമേഖലയെ തകര്‍ക്കും.
ഇന്ത്യയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ മത്സ്യസമ്പത്തുള്ള മേഖലയായി അറിയപ്പെടുന്ന ഇടമാണ് കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന കടല്‍ഭാഗം. ഈ ഭാഗത്ത് ഒന്നരമീറ്റര്‍ കനത്തില്‍ ചെളിയുണ്ട്. അതുകൊണ്ടാണ് മത്സ്യസമ്പത്തുണ്ടാകുന്നത്. ഖനനം നടത്തുമ്പോള്‍ സ്വാഭാവികമായും മേല്‍ഭാഗത്തുള്ള ചെളിയും നഷ്ടപ്പെട്ടേക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.