ചാലിശേരി: പ്രതീക്ഷ പാലിയേറ്റീവ് കെയറിൻ്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (ജനുവരി 25 ) മാനവീയം ഗൃഹ സന്ദർശന പരിപാടിക്ക് നടക്കും. 2007 മുതൽ തൃത്താല ബ്ലോക്കിലും പരിസര പ്രദേശങ്ങളിലുമായി സാന്ത്വന പരിചരണ രംഗത്ത് അവശർക്കും നിരാലംബർക്കും അശരണർക്കും കിടപ്പുരോഗികൾക്കും ആലംബമായി പ്രവർത്തിച്ചുവരുന്ന ആതുര സേവന സന്നദ്ധ സംഘടനയായ പ്രതീക്ഷ പാലിയേറ്റീവ് കെയറാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിനകം 4500 ഓളം രോഗികൾക്ക് പരിചരണം നൽകിയിട്ടുണ്ട്. ഇവരിൽ അന്ത്യകാല പരിചരണം ലഭിച്ച 3757 രോഗികൾ ഇന്ന് ഇല്ല. 2020ൽ 90 വാഹനങ്ങളിലായി 1200 രോഗികളുടെ ഗൃഹ സന്ദർശന പരിപാടി നടത്തിയിരുന്നു. അതിൻ്റെ തുടർച്ച എന്ന നിലയിലാണ് ജനുവരി 25ന് അന്ത്യകാല പരിചരണം ലഭിച്ച ദിവംഗതരായ 3757 രോഗികളുടെ വീടുകൾ 300 വാഹനങ്ങളിൽ 1000 സന്നദ്ധ സേവകർ ഏകദിന ഗൃഹ സന്ദർശനം നടത്തുന്നത്.
ചാലിശ്ശേരി മുലയം പറമ്പത്ത് ക്ഷേത്ര മൈതാനിയിൽ നിന്ന് രാവിലെ 9 മണിക്ക് ഫ്ലാഗ് ഓഫ് നടക്കും. തുടർന്ന് തൃത്താല ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ രോഗികളുടെ വീടുകളിലേക്ക് വളണ്ടിയർമാർ രോഗികൾക്ക് ലഭ്യമായ പരിചരണത്തെ കുറിച്ച് വിലയിരുത്തുന്നതിനായി എത്തും.
പരിചരണം ഓഡിറ്റ് ചെയ്യുക എന്നതും നിർദേശങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയുക എന്നതുമാണ് മാനവിയം ലക്ഷ്യം വെക്കുന്നത്. ഹോം കെയർ ഓഡിറ്റിനു ശേഷം നിലവിൽ രാത്രി 10 മണിവരെ നടക്കുന്ന ഹോം കെയർ അടുത്ത മാസം മുതൽ 24 മണിക്കൂറും പരിചരണവും തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.