തിരൂർ: ഭാരതീയ വിചാരകേന്ദ്രം 42-മത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറം തിരൂരിൽ തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇന്ന് രാവിലെ 10.30ന് ഹോട്ടൽ കോണ്ടിനെന്റൽ ഹാളിൽ സംസ്ഥാനസമിതി യോഗവും ഉച്ചക്ക് 2.30ന് പ്രതിനിധി സഭയും നടക്കും.
സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10ന് തിരൂർ തുഞ്ചൻ നഗറിൽ (മുൻസിപ്പൽ ടൗൺ ഹാൾ) കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി, സെക്രട്ടറി കെ.സി. സുധീർബാബു, സ്വാഗതസംഘം ചെയർപേഴ് സൺ ഇന്ദിര കൃഷ്ണകുമാർ, വർക്കിംഗ് ചെയർപേഴ്‌സൺ അഡ്വ. എൻ. അരവിന്ദൻ എന്നിവർ സംസാരിക്കും.
തുടർന്ന് 'കൾച്ചറൽ മാർക്സിസം - അരാജകത്വത്തിന്റെ പ്രത്യയശാസ്ത്രം" എന്ന വിഷയം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദ കുമാർ അവതരിപ്പിക്കും. സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ. കെ.പി. സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് ശേഷം 'ഭരണഘടനാ ഭേദഗതി ചരിത്രം, രാഷ്ട്രീയം" എന്ന വിഷയം കേരള കേന്ദ്രസർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ജി. ഗോപകുമാർ അവതരിപ്പിക്കും. പാലക്കാട് ജില്ല വർക്കിംഗ് പ്രസിഡന്റ് ഡോ. കെ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് 'പൗരസ്വാ തന്ത്ര്യം, പൗരധർമം, ഭരണഘടന" എന്ന വിഷയം തിരുവനന്തപുരം ഇഗ്നോ റീജ്യണൽ ഡയറക്ടർ ഡോ. എം. രാജേഷ് അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്റ് ഡോ. എൻ. സന്തോഷ്കു മാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വൈകിട്ട് ആറുമുതൽ എട്ടുവരെ ഏനാവൂർ കളരി സംഘത്തിന്റെ കളരിപ്പയറ്റും ചന്ദ്രയാൻ വിജയത്തെ ആസ്‌പദമാക്കി ഗായത്രി മ ധുസുദനും സംഘവും അവതരിപ്പിക്കുന്ന നൃത്തശിൽപവും നടക്കും.
ഞായറാഴ്‌ച രാവിലെ 8.30ന് വിവേകാനന്ദ ജയന്തി ദിനത്തിൽ പുഷ്‌പാർച്ചന നടക്കും. രാവിലെ ഒമ്പതി ന് '1924ലെ ആലുവ സർവമത സമ്മേളനം ആനുകാലിക പ്രസക്തി' എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാല മുൻ വിസി ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രഭാഷണം നടത്തും. സംസ്ഥാനസമിതി അംഗം ഡോ. സി.എം. ജോയ് അദ്ധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന പരിപാടിയിൽ 'വഖഫ് രാഷ്ട്രീയവും ഭാരതത്തിന്റെ പരമാധികാരവും" എന്ന വിഷയം മുൻ രാജ്യസഭാംഗം പ്രൊഫ. രാകേഷ് സിൻഹ അവതരിപ്പിക്കും. തൃശൂർ ജില്ല വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ശ്രീകുമാരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു ശേഷം നടക്കുന്ന സെമിനാറിൽ 'ഹിന്ദു ജനത-ആഗോള വെല്ലുവിളികൾ" എന്ന വിഷയം ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡന്റ് രാംമാധവ് അവതരിപ്പിക്കും. തിരുവനന്തപുരം ജില്ല വർക്കിംഗ് പ്രസിഡന്റ് ഡോ.എം. രാജി ചന്ദ്ര അദ്ധ്യക്ഷത വഹിക്കും.
വൈകീട്ട് 3.30ന് നടക്കുന്ന സമാപനസഭ കൽക്കട്ട വിശ്വ ഭാരതി സർവ്വകലാശാല റിട്ട. പ്രൊഫ. കലാമണ്ഡലം പോ രൂർ ശങ്കരനാരായണൻ ഉദ് ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ്റ് ഡോ. സി.വി. ജയമണി സമാപന സന്ദേശം നൽകും. സംസ്ഥാന വർ ക്കിംഗ് പ്രസിഡന്റ് ഡോ. എ സ്. ഉമാദേവി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജി ല്ലാ പ്രസിഡന്റ്റ് ഡോ. എം.പ 1. രവിശങ്കർ, സ്വാഗതസംഘം ജനറൽ കൺവീനർ രാമചന്ദ്രൻ പാണ്ടിക്കാട്, ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഭാരതീയ വിചാരകേ ന്ദ്രം സംസ്ഥാന ജനറൽ സെ ക്രട്ടറി കെ.സി. സുധീർബാബു, സംഘാടക സമിതി വർക്കിംഗ് ചെയർപേഴ്‌സൺ അഡ്വ. എൻ. അരവിന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.പി . കൃഷ്ണാനന്ദൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.