റിയാദ്: 2025ലെ ഗോൾ വേട്ടക്ക് തുടക്കമിട്ട് പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മറ്റൊരു സൂപ്പർതാരം സാദിയോ മാനെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ സൗദി പ്രോ ലീഗിൽ അൽ നസറിന് തകർപ്പൻ ജയം. അൽ-ഒഖ്ദൂദിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നസർ തരിപ്പണമാക്കിയത്. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ സാവിയർ ഗോഡ്വിന്‍റെ ഗോളിലൂടെ ഒഖ്ദൂദ് ആതിഥേയരെ ഞെട്ടിച്ചു.
എന്നാൽ, 29ാം മിനിറ്റിൽ മാനെയിലൂടെ നാസർ സമനില മത്സരത്തിൽ ഒപ്പമെത്തി. ഇടവേളക്കു പിരിയാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ ടീമിന് ലീഡ് നേടികൊടുത്തു. പുതുവർഷത്തെ താരത്തിന്‍റെ ആദ്യ ഗോളും കരിയറിലെ 917ാമത്തെ ഗോളുമാണിത്.
സീസണിലെ 11ാം ഗോളും. മറ്റൊരു നാഴികക്കല്ല് കൂടി താരം . തുടർച്ചായി 24 വർഷം ഗോൾ നേടുന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
ലോക ഫുട്ബാളിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. 88ാം മിനിറ്റിൽ മാനെ രണ്ടാം ഗോളും നേടി സ്കോർ പട്ടിക പൂർത്തിയാക്കി. കഴിഞ്ഞവർഷം 43 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. 2023ൽ 54 ഗോളുകളുമായി ടോപ് സ്കോററായി. ഫെബ്രുവരി അഞ്ചിന് 40 വയസ്സ് പൂർത്തിയാകാനിരിക്കെ, താരത്തിന്‍റെ ഗോൾ സ്കോറിങ്ങിന് വയസ്സ് ഒരു തടസ്സമേ അല്ലെന്ന് തെളിയിക്കുന്നതാണ് പ്രകടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.