ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി പാലാ മാരത്തൺ ജനുവരി 19 ഞായറാഴ്‌ച്ച..

പലാ:ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജു.. എൻജിനിയേഴ്‌സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും സംയുക്തമായി പാലം മാരത്തൺ 2025 ജനുവരി 19 ഞായറാഴ്‌ച പാലാ സെൻ്റ് തോമസ് കോളജ് ഗ്രൗണ്ടിൽ വച്ച നടത്തപ്പെടുന്നതായി ഭാരവാഹികൾ മീഡിയ അക്കാദാമിയിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ അറിയിച്ചു.

21 km രാവിലെ 5.00 മണിയ്ക്കും, 10 km രാവിലെ 6.00 മണിയ്ക്കും. 3 km രാവിലെ 6.30 നും, ആരംഭിക്കുന്നതാണ്. 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്യാഷ് പ്രൈസുകൾ നല്‌കുമെന്നും ഭാരവാഹികൾ അറിയിച്ചു.

മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റ്റീഷർട്ട്, മെഡൽ, റ്റൈമ്‌ഡ് ചിപ്പ്, പ്രഭാതഭക്ഷണം ഇവയും പങ്കെടുക്കുന്നവർക്ക് നൽകുന്നതാണ്.

വാം അപ്പ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജനുവരി 15 വരെയാണ് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുക. ലയൺ ആർ. വെങ്കിടാചലം (ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇന്റർനാഷ്‌ണൽ 318ബി), ലയൺ മാഗി ജോസ് മേനാംപറമ്പിൽ (മുൻ ഡിസ്ട്രിക് ഗവർണർ, ലയൺസ് ക്ലബ് ഇൻ്റർനാഷ്‌ണൽ 318ബി), ചെറി അലക്‌സ് മേനാംപറമ്പിൽ, (എൻജിനീയറിംഗ് ഫോറം മുൻ പ്രസിഡൻ്റ്), ലയൺ മധു എം.പി. (ഡിസ്ട്രിക് ചീഫ് കോ ഓർഡിനേറ്റർ), ജിമ്മി ജോസഫ് (മുൻസിപ്പൽ കൗൺസിലർ, പാലാ), 

വി.എം. അബ്‌ദുള്ളഖാൻ (സഫലം 55 പ്ലസ് സെക്രട്ടറി), പ്രൊഫസർ തങ്കച്ചൻ മാത്യു (മുൻ ഫിസിക്കൽ എഡ്യുക്കേ ഷൻ ഡയറക്‌ടർ, അൽഫോൻസാ കോളേജ് പാലാ) ആദർശ് ഡെക്കാത്തലോൺ എന്നിവ പങ്കെടുക്കുന്നതാണ്. ബന്ധപ്പെടുക : Mob : 9846 566 483, 9961 311 006.

പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ. മാഗി ജോസഫ് മേനോമ്പറമ്പിൽ, വി. എം അബ്‌ദുള്ള ഖാൻ, ചെറി മേനോമ്പറമ്പിൽ, ആദർശ് പി ജോൺ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !