തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും ചാക്യാർകൂത്ത് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആലുവ സ്വദേശി നീരജ് കൃഷ്ണ പരിശീലനം നേടിയത് അച്ഛൻ്റെയും വല്ല്യച്ഛൻ്റെയും ശിക്ഷണത്തിൽ.
ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയാണ് നീരജ് കൃഷ്ണ. അച്ഛൻ ഹരികൃഷ്ണൻ ആണ് നീരജിന്റെ മിഴാവ് വാദ്യാൻ. വല്യച്ഛനായ ഇടനാട് രാജൻ നമ്പ്യാർ നീരജിന്റെ ഗുരുവും കൂടെയാണ്. വല്യച്ഛനോടോപ്പം ക്ഷേത്രങ്ങളിൽ ചാക്യാർകൂത്ത് സമർപ്പണങ്ങൾ കാണാൻ പോയിപ്പോയി ആണ് ചാക്യാർ കൂത്തിൽ പരിശീലനം നേടിയത്.
നാല് മാസത്തോളം മുടങ്ങാതെ ഉള്ള പരിശീലനമാണ് നീരജിനെ എ ഗ്രേഡിന് തുണച്ചത്. കഴിഞ്ഞ എറണാകുളം ജില്ലാതല കലോത്സവത്തിൽ ചെണ്ടമേളത്തിലും, പഞ്ചവാദ്യത്തിലും രണ്ടാം സ്ഥാനം നേടിയിരുന്നു നീരജ് കൃഷ്ണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.