മേമ്മുറി: ഇൻ്റീരിയൽ ഡിസൈനർ ശ്രീ. മിഥുൻ വി.ചിറയിൽ (35) നിര്യാതനായി
കുറുപ്പന്ത, മാഞ്ഞൂർ ഇടയോരം ശാഖാ അംഗവും പരേതനായ വഞ്ചിപ്പുരയ്ക്കൽ ചിറയിൽ ശ്രീ. വി.കെ വാവ - വത്സമ്മ ദമ്പതികളുടെ മൂത്ത മകനും എല്ലാവരുടെയും പ്രീയപ്പെട്ട സുഹൃത്തുമായിരുന്ന ശ്രീ. മിഥുൻ വി.ചിറയിൽ (35) കക്കത്തുമലയിൽ വച്ചുണ്ടായ ബൈക്ക് ആക്‌സിഡൻ്റിനെ തുടർന്ന് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 20 ദിവസം അതി തീവ്ര ചികിത്സയിലിരിക്കെ ഇന്നലെ 4-01-2025 പകൽ 8 മണിക്ക് മരണത്തിന് കീഴടങ്ങി
ഇൻ്റീരിയൽ ഡിസൈനറായ മിഥുൻ സ്വന്തമായി ഡിസൈൻ ചെയ്ത സ്വപ്ന ഭവനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അകലാത്തിൽ ജീവൻ പൊലിഞ്ഞ പ്രീയപ്പെട്ട മിഥുൻ്റെ ഭൗതിക ശരീരം അനുജൻ സൗദിയിൽ നിന്നും വരുന്നതിനായി മുട്ടുചിറ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ രാവിലെ (06-01-2025) 9 മണി മുതൽ 1 മണി വരെ മാഞ്ഞൂർ ഇടയോരത്തെ മിഥുൻ്റെ പണി പൂർത്തിയാകാത്ത സ്വപ്ന ഭവനത്തിനു മുന്നിൽ പൊതു ദർശനവും, തുടർന്ന് കണാക്കാരിയിൽ ചാത്തമലയിൽ മാതാവ് വത്സമ്മ വാവയുടെ വസതിയിൽ സംസ്കാര കർമ്മങ്ങൾക്ക് ശേഷം അച്ഛനും അനുജനും ഉറങ്ങുന്ന കുടുംബ കല്ലറയായ മേമ്മുറി വാലേൽ പട്ടറയിൽ ശവസംസ്കാരവും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.