തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് ഉറ്റവരും ഉടയവരും നഷ്ടമായ മുണ്ടക്കൈ-ചൂരല്‍മല നിവാസികളുടെ കണ്ണീരിന്റെ കഥയാണ് ഹൃദയം തൊടുന്ന ആലാപനമികവോടെ വൈഗ 63ാമത് കേരള സ്കൂള്‍ കലോത്സവ വേദിയില്‍ അവതരിപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലായിരുന്നു വൈഗയുടെ മത്സരയിനം.
കാസര്‍കോട് തുരുത്തിയിലെ ആര് യു ഇ എം എച്ച് എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വൈഗ. ചൂരല്‍മല ദുരന്തത്തെ ആസ്പദമാക്കി ഷറഫുദ്ദീന് മാഷ് ചിട്ടപ്പെടുത്തിയ കവിതയാണ് വൈഗ ആലപിച്ചത്. വൈഗയുടെ പ്രകടനം കാണികള്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്സ് ഹാളിലെ മീനച്ചിലാര്‍ വേദിയിലായിരുന്നു ഹൈസ്കൂള്‍ വിഭാഗത്തിന്റെ അറബിക് പദ്യം ചൊല്ലല്‍ നടന്നത്. നാല് ക്ലസ്റ്ററുകളിലായി 14 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. മുഹമ്മദ് ഇസ്മയില്‍, മൂസ എം എന്‍, അഷറഫ് പി എ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.