പാലാ:ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ ഭക്ത്യാഡംബരപൂർവ്വം നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 18 ന് അലങ്കാര ഗോപുരം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നതാണ്.14 ന് രാവിലെ തൃക്കൊടിയേറ്റ് കർമ്മം നടക്കും. 8.30 മുതൽ തിരുവാതിര ,9 ന് നൃത്തസന്ധ്യ ,ജനു: 15 ന് 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത് ,വൈകിട്ട് 4ന് ഊര് വലത്ത് എഴുന്നള്ളത്ത് ,ജ്: 16ന് ഭഗവതി പ്രതിഷ്ടാദിനം 12 ന് ഉത്സവബലി ദർശനം ,8.30 ന് ബാലെ ഭദ്രകാളീശ്വരൻ.
പ്രധാന ഉൽസവ ദിനമായ ജനു: 21 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ ,5ന് നിർമ്മാല്യ ദർശനം , 3.30 ന് കൊടിയിറക്ക് .ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് .മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിജയകുമാർ പി.ആർ, കണ്ണൻ ശ്രികൃഷണ വിലാസം, സുകുമാരൻ നായർ, സുരേന്ദ്രനാഥ്, പ്രസാദ് കൊണ്ടുപറമ്പിൽ, വിനീത് ജി നായർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.