ന്യൂഡല്‍ഹി: ഇന്ത്യയിലാദ്യമായി ഇടത് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് ഡിവൈസ് (എല്‍.വി.എ.ഡി.) വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രി. വിമുക്തഭടന്റെ ഭാര്യയായ 49-കാരിയിലാണ് ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍ (റിസര്‍ച്ച് & റെഫറല്‍) ശസ്ത്രക്രിയ നടത്തിയത്.
രണ്ടുവര്‍ഷത്തിലേറെയായി ഹൃദയശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയായിരുന്നു ഇവര്‍.ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള, നൂതനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള അത്യാധുനിക ഉപകരണമായ 'ഹാര്‍ട്ട്മേറ്റ് 3' എല്‍.വി.എ.ഡി.യാണ് ഇവരില്‍ വെച്ചുപിടിപ്പിച്ചത്.
'യാന്ത്രികഹൃദയം' എന്നാണ് എല്‍.വി.എ.ഡി.യെ വിശേഷിപ്പിക്കുന്നത്.ഹൃദയത്തിന്റെ നാല് അറകളിലൊന്നായ ഇടത് വെന്ട്രിക്കളിന് പകരമായി വെച്ചുപിടിപ്പിക്കുന്ന ഉപകരണമാണിത്.
ഹൃദയത്തിന്റെ പ്രവര്‍ത്തനം കാര്യമായി പരാജയപ്പെട്ട രോഗികളെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ ശസ്ത്രക്രിയ. ഹൃദയത്തില്‍നിന്ന് ശുദ്ധരക്തം ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പമ്പുചെയ്യാന്‍ എല്‍.വി.എ.ഡി. സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.