പാലാ: ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) 2005-ൽ സ്ഥാപിതമായ ഒരു സംഘടനയാണ്, കേരളത്തിലെ പരമ്പരാഗത ബേക്കറി വ്യവസായം പ്രതിനിധീകരിക്കുന്നത്. ബേക്കറികളും ബേക്കറികൾ വഴി വിറ്റഴിക്കുന്ന എല്ലാ പ്രാദേശിക സ്നാക്കുകളുടെ നിർമ്മാതാക്കളും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ കുടുംബ സംരംഭങ്ങൾ ആയ എംഎസ്എംഇ വിഭാഗമാണ് ഈ സ്ഥാപനങ്ങൾ.
സർക്കാർ എംഎസ്എംഇ മേഖലയുടെ വളർച്ചയ്ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, എംഎസ്എംഇ ഭക്ഷ്യ മേഖല നേരിടുന്ന പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുക പ്രസക്തമാണ്. ചെറിയ ബാച്ചുകളിലായി നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും 24 മണിക്കൂറിൽ താഴെ ഷെൽഫ് ലൈഫ് ഉള്ളവയുമായാണ് ഈ മേഖല പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രശ്നങ്ങൾ ഉണ്ട്:
1. സങ്കീർണ്ണവും മടുപ്പിക്കുന്നതുമായ റിട്ടേൺ ഫയലിംഗ്:
0%, 5%, 12%, 18% എന്നിവയിലുള്ള ഉൽപ്പന്നങ്ങളുടെ ടാക്‌സ് ഫയലിംഗ് വളരെ സങ്കീർണ്ണമാണ്. ഉൽപ്പന്നങ്ങളുടെ ടാക്‌സ് നിരക്കുകൾ അനുസരിച്ച് ഇൻപുട്ട് ടാക്‌സ് ക്ളെയിമുകൾ വേർതിരിക്കുന്നത് കൂടുതൽ ദുഷ്കരമാണ്. ഇതിന് പരിഹാരമായി കൊണ്ടുവന്നിട്ടുള്ള അഡ്വാൻസ് റൂളിംഗ് പ്രക്രിയ കേരളത്തിൽ ശരിയായി പ്രവർത്തിക്കുന്നില്ല. പല അപേക്ഷകളും മാസങ്ങളായി തീർപ്പാക്കപ്പെടാതെ കിടക്കുകയാണ്.
2. പരമ്പരാഗത സ്നാക്കുകൾക്ക് 18% ജിഎസ്ടി :
പഴംപൊരി, വട, അട, കൊഴുക്കട്ട എന്നിവയിലേക്ക് നേരിട്ട് അനുയോജ്യമായ ഒരു HSN കോഡ് ഇല്ലാത്തതുകൊണ്ട്, ഇവക്ക് 18% ടാക്‌സ് ആണ് നിലവിൽ. മിക്കവാറും കുടുംബശ്രീ പോലെയുള്ള ചെറുകിട യൂണിറ്റുകളാണ് ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ബേക്കറികൾ വഴി വിൽക്കുന്നത്. ദിവസം കഴിഞ്ഞ് വിറ്റുപോകാതെ ബാക്കി വരുന്ന ഉൽപ്പന്നങ്ങൾ ഡമ്പ് ചെയ്യേണ്ടി വരുന്നു. ഇതിലേയ്ക്ക് ക്ലെയിം ചെയ്ത ഇൻപുട്ട് ടാക്‌സ് പിന്നീട് നിരസിക്കപ്പെടും, ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.
അതിനാൽ, ബേക്ക് എംഎസ്എംഇ ഭക്ഷ്യ മേഖലക്ക് ഏകീകൃതവും കുറഞ്ഞതുമായ ജിഎസ്ടി നിരക്ക് കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇത് ഇന്ന് ഉള്ള അനാവശ്യ പ്രശ്നങ്ങളും നിയമപരമായ തർക്കങ്ങളും ഒഴിവാക്കും. കൂടാതെ, വ്യാപാര സൗകര്യം വർധിപ്പിക്കാനും, എളുപ്പത്തിലുള്ള ടാക്‌സ് പാലനത്തിനും സഹായകമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.