വട്ടംകുളം: കുട്ടികളിൽ വായനയും എഴുത്തും ഉൾപ്പെടുന്ന സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വട്ടംകുളം സി.പി.എൻ യു.പി സ്കൂളിൽ എഴുത്തുകൂട്ടവും വായനക്കൂട്ടവും ഉൾക്കൊള്ളിച്ച് രചനാ ശില്പശാല സംഘടിപ്പിച്ചു.
100ൽപരം കുട്ടികൾ പങ്കെടുത്ത ഈ ശില്പശാലക്ക് പ്രശസ്ത എഴുത്തുകാരനായ കെ.എം. പരമേശ്വരൻ മാസ്റ്റർ നേതൃത്വം നൽകി. ശില്പശാലയുടെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രകാശനംനടന്നു.
പരിപാടിക്ക് പ്രധാനാധ്യാപിക കെ.വി. നസീമ അധ്യക്ഷനായിരുന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി. സജി, കെ. വിജയ, സി. ലക്ഷ്മി, വി.കെ. ഗീത, ഇ.പി. സുരേഷ് എന്നിവരും ശില്പശാലക്ക് നേതൃത്വം നൽകി.
കുട്ടികളിൽ സാഹിത്യവാസനയും സർഗാത്മകതയും വളർത്തുന്ന വേദിയായിവേദികളായി മാറും എന്ന ചിന്തയാണ് സംഘാടകരെ വിദ്യാരംഗം ശില്പശാല യിലേക്ക് നയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.