ദുബായ്: ഐസിസി പുരുഷ ക്രിക്കറ്റര്‍ക്കുള്ള സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. 2024-ല്‍ ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ പുരസ്കാരത്തിനര്‍ഹനാക്കിയത്.
സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്കൂടിയായി ഇതോടെ ബുംറ. പോയവര്‍ഷത്തെ ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള ബുംറയ്ക്ക് ഇത് ഇരട്ടനേട്ടമാണ്.
സര് ഗാര്‍ഫീല്‍ഡ് സോബേഴ്സ് പുരസ്കാരത്തിന് ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരായിരുന്നു ബുംറയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. ഐസിസിയുടെ ഈ പുരസ്കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയായി മാറി ബുംറ.
2004-ല്‍ രാഹുല്‍ ദ്രാവിഡ്, 2010-ല്‍ സച്ചിന് തെണ്ടുല്‍ക്കര്‍, 2016-ല്‍ രവിചന്ദ്രന്‍ അശ്വിന്, 2017,2018 വര്‍ഷങ്ങളില്‍ വിരാട് കോലി എന്നിവരാണ് ബുംറയ്ക്ക് മുമ്പ് ഈ നേട്ടംസ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.