നരഭോജിക്കടുവയ്ക്ക് പിന്നാലെ പുലി ഭീതിയിൽ വയനാട്; പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്;

കൽപറ്റ: നരഭോജിക്കടുവയ്ക്ക് പിന്നാലെ പുലി ഭീതിയിൽ വയനാട്. കൽപ്പറ്റ പുൽപ്പാറ റാട്ടക്കൊല്ലി മലയിലാണ് യുവാവിന് നേരെ പുലിയുടെ ആക്രമണം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിന് (36) പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

കയ്യിൽ ചെറിയ പരുക്കേറ്റ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ വച്ച് അപരിചിതമായ ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ് വിനീത്. ഇതിനിടെ പെട്ടെന്ന് പുലി ചാടി വീഴുകയായിരുന്നു.


കാപ്പി ചെടികൾക്ക് മുകളിലായാണ് പുലി ചാടി വന്നതെന്നും ഭയന്ന് കൈ വീശിയപ്പോൾ ചെറുതായി പോറലേറ്റുമെന്നാണ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിനീത് പറയുന്നത്. മുൻപും പ്രദേശത്ത് പലവട്ടം നാട്ടുകാർ പുലിയെ കണ്ടിട്ടുണ്ട്.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ ഇന്നു രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുലി യുവാവിനെ ആക്രമിച്ച വിവരം പുറത്തു വന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !