കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം പൂർത്തിയായി;കുറ്റപത്രം ഒരു മാസത്തിനകം സമർപ്പിക്കും; ഇഡി

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് ഇഡി ഹൈക്കോടതിയിൽ. കേസിൽ അന്വേഷണം പൂർത്തിയായെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

കേസിൽ കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. 

കവർച്ചക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ കുറിച്ചാണ് തങ്ങള്‍ അന്വേഷിച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു കേസ് അന്വേഷിച്ച കേരള പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം പരിശോധിക്കാതെയാണ് ഇഡി അന്വേഷണം അവസാനിപ്പിക്കുന്നത്.
കുഴൽപ്പണം കൊണ്ടുവന്നത് ബിജെപിക്ക് വേണ്ടിയാണെന്ന രീതിയിൽ വലിയ രാഷ്ട്രീയ വിവാദം ഉയർന്ന കേസാണ് കൊടകര കുഴൽപ്പണ കേസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !