തവനൂർ: തവനൂർ കർഷിക കോളേജ് ഹാളിൽ വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്കായി നവീന ആശയങ്ങൾ ഉയർത്തികൊണ്ടുള്ള സെമിനാറിൽ സമ്പൂർണ്ണ ആരോഗ്യ ഗ്രാമം പദ്ധതിവഴി ആരോഗ്യ മേഖലയ്ക്ക് പ്രത്യേക മുൻഗണന നൽകുമെന്ന് തീരുമാനം എടുത്തു.
കൃഷി, വിദ്യാഭ്യാസം, വയോജന സംരക്ഷണം, ബാലക്ഷേമം, സാംസ്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും എന്ന് യോഗത്തിൽ തീരുമാനിച്ചു.
പഞ്ചയത്ത് പ്രസിഡന്റ് സി.പി. നസീറ സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ പുതുമയുള്ള നിരവധി പദ്ധതികൾക്കായുള്ള ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു. പരിപാടിയിൽ വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.കെ. പ്രേമലത, എ.പി. വിമൽ, മെമ്പർ എം. ബാലകൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറി സുരേഷ്, പി. സുരേന്ദ്രൻ, വി.ഇ.ഒ നൗഷാദ് എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.